ഐ.എ.എസ്‌കാരുടെ തമ്മിലടി; അടിയന്തരപ്രമേയത്തിന് നിയമസഭയില്‍ നോട്ടീസ്

single-img
20 June 2014

Niyamasabha1സംസ്ഥാനത്തെ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ മൂലം കേരളം ഭരണസ്തംഭനത്തിലേക്ക് നീങ്ങുന്നുവെന്ന് പ്രതിപക്ഷം നിയമസഭയില്‍ ആരോപിച്ചു. വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് മാത്യൂ ടി. തോമസ് എംഎല്‍എ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി.

സംസ്ഥാനത്ത് ഉദ്യോഗസ്ഥഭരണമാണ് നടക്കുന്നത്. മുഖ്യമന്ത്രിയുടെ ഉത്തരവിനു വിരുദ്ധമായി ചീഫ് സെക്രട്ടറി ഉത്തരവിടുന്നുവെന്നും മാത്യു ടി. തോമസ് ആരോപിച്ചു.

അതേസമയം, സംസ്ഥാനത്ത് ഭരണസ്തംഭനം ഇല്ലെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. ഐഎഎസ് ഉദ്യോഗസ്ഥര്‍ തമ്മില്‍ അഭിപ്രായ ഭിന്നതകളും സമീപനങ്ങളിലെ വ്യത്യാസങ്ങളും നിലനില്‍ക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.