വൈദ്യുതി പ്രതിസന്ധി: കേരളം തമിഴ്‌നാടിന്റെ സഹായം തേടി

single-img
20 June 2014

Oommen_Chandyകേരളം നേരിടുന്ന ഊര്‍ജപ്രതിസന്ധിക്കു പരിഹാരം തേടി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് കത്തെഴുതി. കാറ്റില്‍നിന്ന് തമിഴ്‌നാട് അധികം ഉത്പാദിപ്പിക്കുന്ന വൈദ്യുതി സംസ്ഥാനത്തിന് നല്‍കി സഹായിക്കണമെന്നു മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

തമിഴ്‌നാട് സ്റ്റേറ്റ് ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷന്‍ അംഗീകരിക്കുന്ന നിരക്കിലും വ്യവസ്ഥകളിലും വൈദ്യുതി വാങ്ങാന്‍ സംസ്ഥാനം തയാറാണ്. തമിഴ്‌നാടിനു വൈദ്യുതി പ്രതിസന്ധി ഉണ്ടായ കാലത്ത് കെഎസ്ഇബിയും തമിഴ്‌നാട് വൈദ്യുതോത്പാദന വിതരണ കോര്‍പറേഷനും തമ്മില്‍ ഉണ്ടാക്കിയതു പോലുള്ള കരാറാകാമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.