ഒടുവിൽ റൂണി ഗോളടിച്ചു, ഇംഗ്ലണ്ട് തോറ്റു

single-img
20 June 2014

suarezgoal-gettyസാവോ പോളോ: ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ സുവാറസിന്‍െറ ഇരട്ടഗോളിൽ ഉറുഗ്വേയ്ക്ക് മികച്ച വിജയം(2-1). റൂണിയുടെ വകയായിരുന്നു ഇംഗ്ലണ്ടിന്റെ ഗോള്‍. തോല്‍വിയോടെ ഇംഗ്ളണ്ടും ലോകകപ്പ് ഫുട്ബാളിന്‍്റെ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി. 39ാം മിനിറ്റിൽ സുവാറസിന്‍െറ ബൂട്ടില്‍ നിന്ന് ആദ്യ ഗോള്‍ പിറന്നത്. എഡിന്‍സണ്‍ കവാനിയുടെ ക്രോസിൽ നിന്നും ഹെഡറിലൂടെ സുവാറസ് ഗോൾ നേടി.
അങ്ങനെ ആദ്യ പകുതി അവസാനിചു.

രണ്ടാം പകുതിയില്‍ ഇംഗ്ളീഷ് ആക്രമണം കളം ഭരിക്കുന്നതായിരുന്നു കണ്ടത്.  75ാം മിനിറ്റില്‍ സ്റ്ററിഡ്ജിന്‍െറ പാസില്‍ നിന്നായിരുന്നു റൂണിയുടെ ഗോള്‍. 85ാം മിനിറ്റില്‍ മറ്റൊരു സൂപ്പര്‍ ഗോളിലൂടെ സുവാറസ് ഉറുഗ്വായിയുടെ വിജയം ഉറപ്പിച്ചു.

വെയ്ന്‍ റൂണിയുടെത് ഉള്‍പ്പെടെ അഞ്ചോളം സുവര്‍ണ്ണാവസരങ്ങള്‍ ലഭിച്ചെങ്കിലും ഭാഗ്യം ഇംഗ്ലണ്ടിനെ തുണച്ചില്ല. ഗോളി മുസ്ലേരയുടെ സേവുകളും ഉറൂഗ്വേയുടെ രക്ഷയ്‌ക്കെത്തി. കോസ്റ്റാറിക്കയെ മികച്ച മാര്‍ജിനില്‍ തോല്‍പ്പിക്കുകയും, ഇറ്റലി എല്ലാമത്സരങ്ങളും വിജയിക്കുകയും ചെയ്താല്‍ രണ്ടാം റൗണ്ടിലെത്താമെന്ന സാധ്യതയാണ് ഇംഗ്ലണ്ടിന് മുന്നില്‍ ഇനിയുള്ളത്.