ആനകളെ കൊളമ്പിയ തളച്ചു

single-img
20 June 2014

colombiaബ്രസീലിയ: ഗ്രൂപ്പ് സിയിൽ ഐവറി കോസ്റ്റിനെ തോല്പിച്ച് കൊളമ്പിയ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചു(1-2). ഇരുടീമുകളും ഒപ്പത്തിനൊപ്പം മുന്നേറിയ മത്സരത്തില്‍ ആവേശകരമായിരുന്നു കൊളമ്പിയയുടെ വിജയം. ആദ്യ പകുതിയില്‍ ആര്‍ക്കും ഗോള്‍ നേടാനായില്ല. അദ്യ ഗോൾ പിറക്കാൻ 64 മിനുറ്റ് വരെ കാത്തിരിക്കേണ്ടിവന്നു, ജെയിംസ് റോഡ്രീഗസ് കൊളമ്പിയയ്ക്ക ലീഡ് നല്‍കിയത്. രണ്ടാം പകുതിയില്‍ ദ്രോഗ്‌ബെയെ ഇറക്കിയിട്ടും കാര്യങ്ങൾ വിജയിച്ചില്ല.

ആറ് മിനുറ്റിനുള്ളില്‍ ക്വിന്റെരോ കൊളമ്പിയന്‍ ലീഡുയര്‍ത്തി. മൂന്ന് മിനുറ്റുകൾക്കകം ഐവറി കോസ്റ്റ് ഗോള്‍ മടക്കി, അപ്പോഴേക്കും കാര്യങ്ങൾ കൈവിട്ട് പോയിരുന്നു. തോറ്റെങ്കിലും ലോകകപ്പില്‍ ഐവറികോസ്റ്റിന്റെ സാധ്യതകള്‍ അവസാനിച്ചിട്ടില്ല.