ദുബായ് കിരീടാവകാശിക്ക് വധു തെരുവിൽ നിന്ന്;വ്യാജ വാർത്ത ഫേസ്ബുക്ക് വഴി വൈറലാകുന്നു;രാജകുമാരനൊപ്പമുള്ളത് ഇറാഖി ഗായിക

single-img
20 June 2014

1343379934855ദുബായി രാജകുമാരൻ ഹമദാന്‍ ബിന്‍ മുഹമ്മദ് അല്‍ മക്ത് പാലസ്തീനിലെ അഭയാര്‍ത്ഥിയായ കലില സെയ്ദ് എന്ന തെരുവ് പെണ്‍കുട്ടിയെയാണ്  വിവാഹം കഴിക്കുന്നത് എന്ന വാർത്ത വ്യാജം.വേള്‍ഡ് ന്യൂസ് ഡെയ്ലി എന്ന വെബ്സൈറ്റിലാണു വാർത്ത ആദ്യം വന്നത്.തുടർന്ന് സോഷ്യൽ നെറ്റ്വർക്കിങ്ങ് സൈറ്റുകളിലൂടെ വാർത്ത വൈറലായി.ചില മലയാളം ന്യൂസ് പോർട്ടലുകളും ഈ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.

 

110915-feature5photo-650_416ഒരു പെൺകുട്ടിക്കൊപ്പം ദുബായ് കിരീടവകാശി ചിരിച്ച് കൊണ്ട് നിൽക്കുന്ന ഫോട്ടൊക്കൊപ്പമാണു വാർത്ത പ്രസിദ്ധീകരിച്ചത്.ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കിടെ കഴിഞ്ഞ മാര്‍ച്ചിലാണ് 28കാരനായ രാജകുമാരന്‍ 23കാരിയായ കലിലയെ കണ്ടുമുട്ടുന്നതെന്നും. ഇവര്‍ തമ്മിലുള്ള അടുപ്പം വളര്‍ന്ന് പ്രണയമാവുകയായിരുന്നെന്നും. ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം ഇന്ന് (ജൂണ്‍ 19) ന് കഴിഞ്ഞതായി രാജകുമാരന്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്നും വെബ്സൈറ്റ് റിപ്പോർട്ട് ചെയ്തിരുന്നു.

 

യഥാർഥത്തിൽ ദുബായ്  രാജകുമാരനു ഒപ്പമുള്ളത് ഇറാഖി ഗായികയായ റഹ്മ റിയാദ് അഹമ്മദാണു.പ്രശസ്തമായ പല അറബിക് സംഗീത റിയാലിറ്റി ഷോകളിലും പങ്കെടുത്ത് വിജയിച്ചിട്ടുള്ള ഗായിക കൂടിയാണു റഹ്മ.ദുബായ് കിരീടാവകാശിക്ക് ഒപ്പമുള്ള ചിത്രം വർഷങ്ങൾക്ക് മുൻപ് തന്നെ ഇന്റെർനെറ്റിലൂടെ തന്നെ പ്രചരിച്ചിട്ടുള്ളതാണു.ഈ ചിത്രത്തിൽപ്പമാണു റഹ്മയെ തെരുവ് പെൺകുട്ടിയും പാലസ്ഥീൻ അഭയാർഥിയും ആക്കിക്കൊണ്ടുള്ള വാർത്ത വന്നതും അത് പ്രചരിപ്പിക്കപ്പെട്ടതും