ഗ്രീസിനെ ജപ്പാന്‍ ഗോള്‍രഹിത സമനിലയില്‍ തളച്ചു

single-img
20 June 2014

Brazil Soccer WCup Japan Greeceനാറ്റല്‍: ഗ്രൂപ്പ് സിയിലെ മത്സരത്തില്‍ ഗ്രീസിനെ ജപ്പാന്‍ ഗോള്‍രഹിത സമനിലയില്‍ തളച്ചു. നിശ്ചിത സമയത്തില്‍ ഇരു ടീമുകള്‍ക്കും ഗോള്‍ നേടാനായില്ല. നായകന്‍ കട്‌സോരാനിസ് 38-ാം മിനിട്ടില്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതോടെ പത്ത് പേരായി ചുരുങ്ങിയ ഗ്രീസ് ഗോള്‍ വഴങ്ങാതെ പിടിച്ചുനിന്നു. ഗ്രീസ് പ്രതിരോധ നിരയും ഗോളി ഒറെസ്റ്റിസുമാണ് ജപ്പാന്‍റെ ആക്രമണങ്ങളെ പിടിച്ചുകെട്ടിയത്.  നിരവധി ഗോളവസരങ്ങള്‍ തുറന്നെടുത്ത  ജപ്പാന് ഗ്രീസിന്റെ വലചലിപ്പിക്കുവാന്‍ കഴിഞ്ഞില്ല.  71- മിനിറ്റില്‍ തുറന്നൊരവസരം ജപ്പാന്‍ നഷ്ടപ്പെടുത്തുകയും ചെയ്തു.

ലോകകപ്പില്‍ ജപ്പാന്റെ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റു. ഒരോ തോല്‍വിയും സമനിലയും വഴങ്ങിയ ജപ്പാന് അവശേഷിക്കുന്നത് കൊളംബിയയുമായിട്ടൊരു മല്‍സരമാണ്.