വടക്കൻ കർണാടകത്തിൽ കുഴൽകിണറിൽ വീണ നാലുവയസുകാരി അക്ഷതയെ രക്ഷിക്കാൻ ശ്രമം തുടങ്ങി

single-img
19 June 2014

boreവടക്കൻ കർണാടകത്തിൽ കുഴൽകിണറിൽ വീണ നാലുവയസുകാരി അക്ഷതയെ രക്ഷിക്കാൻ ശ്രമം തുടങ്ങി. 35 അടി താഴ്ചയുള്ള കിണറിൽ ചൊവ്വാഴ്ച വൈകിട്ടാണ് കളിക്കുന്നതിനിടെ കുട്ടി അകപ്പെട്ടത്. കരച്ചിൽ കേട്ടെത്തിയ രക്ഷിതാക്കൾ എത്തിയപ്പോഴേക്കും കുട്ടി ഏറെ താണിരുന്നു. രാത്രി പതിനൊന്ന് മണിയോടെയാണ് രക്ഷാപ്രവർത്തനം തുടങ്ങിയത്.

 
കടുത്ത പാറയുടെ സാന്നിധ്യവും വൈദ്യുതി അഭാവവുമാണ് രക്ഷാപ്രവർത്തനങ്ങൾക്ക് തടസം ആകുന്നു . കുട്ടിക്ക് ഓക്സിജൻ നൽകുന്നുണ്ട്. കിണറിനടുത്ത് വേറെ കുഴി തീർത്ത് രക്ഷാ പ്രവർത്തനം നടത്താനാണ് ശ്രമിക്കുന്നത്. അതോടൊപ്പം മുംബൈയിൽ നിന്ന് എത്തിച്ച റോബോട്ടിന്റെ സഹായത്തോടെ കുട്ടിയെ പുറത്തെടുക്കാനുളള ശ്രമവും നടത്തുന്നുണ്ട്.