ഇറാഖിൽ ഇന്ത്യൻ ബന്ദികളെ ഒളിപ്പിച്ച സ്ഥലം കണ്ടെത്തി

single-img
19 June 2014

iraq-indians-kidnapped-2-ap-photo_0_0_0_0_0_0_0ഇറാഖില്‍ തീവ്രവാദികൾ തടവിലാക്കിയ ഇന്ത്യക്കാരെ ഒളിപ്പിച്ച സ്ഥലം കണ്ടെത്തി. ഇറാഖ് സര്‍ക്കാരാണ് ഇക്കാര്യങ്ങള്‍ അറിയിച്ചതെന്ന് വിദേശകാര്യ വക്താവ് അറിയിച്ചു.എന്നാൽ ബന്ദികളായവരുടെ സുരക്ഷയെ കുറിച്ച് ഉറപ്പ് നല്‍കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒളിപ്പിച്ച സ്ഥലത്തെക്കുറിച്ചും തട്ടിക്കൊണ്ട് പോയവരെക്കുറിച്ചും കൂടുതൽ വിവരങ്ങൾ പുറത്തുവിടാനാകില്ലെന്ന് വിദേശകാര്യ വക്താവ് പറഞ്ഞു.

ഇറാഖിലെ പ്രശ്നത്തെക്കുറിച്ച് കേരള-പഞ്ചാബ് മുഖ്യമന്ത്രിമാരുമായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ചര്‍ച്ച നടത്തിയെന്നും വിദേശകാര്യ വക്താവ് പറഞ്ഞു.
ഇന്ത്യന്‍ നഴ്‌സുമാരെ നാട്ടിലെത്തിക്കുന്ന വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേന്ദ്രസര്‍ക്കാരിന് കത്തയച്ചിട്ടുണ്ടെന്ന് മന്ത്രി കെ സി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. നഴ്‌സുമാരെ നാട്ടിലെത്തിക്കുന്നതിനുള്ള ചിലവ് കേന്ദ്രസര്‍ക്കാര്‍ വഹിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ചിലവ് വഹിക്കാന്‍ കേന്ദ്രത്തിന് കഴിയാത്ത സാഹചര്യത്തില്‍ സംസ്ഥാനം ചിലവ് വഹിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.