ഒരു ഇന്ത്യൻ പ്രണയകഥ:മുസ്ലീം മതാചാര പ്രകാരം ക്ഷേത്രത്തിൽ വച്ച് കമിതാക്കൾ വിവാഹിതരായി

single-img
19 June 2014

muslim-marriageമതത്തിന്റെ വേലിക്കെട്ടുകളോട് ഏറ്റ്മുട്ടി ഒരു വ്യത്യസ്ഥ ഇന്ത്യൻ പ്രണയകഥ.ഉത്തർ പ്രദേശിലെ ഇതാഹിതിലാണു സംഭവം.സായി ക്ഷേത്രത്തിൽ വെച്ച് കമിതാക്കൾ മുസ്ലീം ആചാരപ്രകാരം വിവാഹിതരായി.മുസ്ലീം യുവാവും ഹിന്ദു പെൺകുട്ടിയും മുസ്ലീം മതാചാര പ്രകാരമാണു വിവാഹിതരായത്.

പ്രാദേശിക ദിനപത്രമായ അമർ ഉജാല റിപ്പോർട്ട് ചെയ്യുന്ന പ്രകാരം അസാനും ആരതിയും വീട്ടുകാരുടെ എതിർപ്പിന് അവഗണിച്ച് വിവാഹിതരാകാൻ തീരുമാനിച്ചു. വീട്ട്കാരുടെ എതിർപ്പ് കാരണം ഇവർ വീട് വിട്ട് പോവുകയും,വീട്ട്കാരുടെ പരാതിയിൽ ഇവരെ സായി ക്ഷേത്രത്തിൽ നിന്ന് കണ്ടെത്തുകയും ചെയ്തു.

ഇരു വീട്ടുകാരും വിവാഹത്തിനെ എതിർത്തെങ്കിലും പിന്നീട് സമ്മതം മൂളുകയായിരുന്നു.പിന്നീട് ക്ഷേത്രത്തിലേക്ക് ഒരു ഖാസിയെ വിളിച്ച് വരുത്തുകയും അസാന്റെയും ആരതിയുടെയും വിവാഹം നടത്തുകയുമായിരുന്നു.

മത സ്പർദ്ദ നിലനിൽക്കുന്ന ഉത്തർപ്രദേശിൽ ഇവരുടെ പ്രണയകഥ വലിയ ചർച്ച ആയിട്ടുണ്ട്