ഗവര്‍ണര്‍മാരെ ഒരുമിച്ച് മാറ്റാനാവില്ലെന്ന് രാഷ്ട്രപതിയ്ക്ക് നിയമോപദേശം

single-img
19 June 2014

16c204dc-2b2b-44bf-93dc-6a2e4028ee61wallpaper1ഗവര്‍ണര്‍മാരെ ഒരുമിച്ച് മാറ്റാനാവില്ലെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് നിയമോപദേശം . ഭരണമാറ്റം ഉണ്ടായതുകൊണ്ടുമാത്രം ഗവര്‍ണര്‍മാരെ മാറ്റുന്നത് ഉചിതമല്ലെന്നും. മാറ്റം അനിവാര്യമാണെങ്കില്‍ ഗവര്‍ണര്‍മാരെക്കുറിച്ച്  അന്വേഷണം നടത്തണമെന്നുമാണ് നിയമോപദേശം.യുപിഎ സര്‍ക്കാരിന്റെ കാലത്ത് നിയമിതരായ ഗവര്‍ണര്‍മാരെ മാറ്റാന്‍ എന്‍ഡിഎ സര്‍ക്കാര്‍ നീക്കം തുടങ്ങിയതിനെതുടര്‍ന്നാണ് രാഷ്ട്രപതി നിയമോപദേശം തേടിയത്. 

പല ഗവര്‍ണര്‍മാരോടും കേന്ദ്രസര്‍ക്കാര്‍ അനൗപചാരികമായി ഇതിനകം രാജി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതേതുടര്‍ന്ന് ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ബിഎല്‍ ജോഷി പദവി രാജിവെച്ചിരുന്നു. കേരള ഗവര്‍ണര്‍ ഷീലാദീക്ഷിതിനോട് സ്ഥാനമൊഴിയുന്നതിനെപ്പറ്റി കേന്ദ്ര ആഭ്യന്തര സെക്രട്ടറി അനില്‍ ഗോസ്വാമി സംസാരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ഗവര്‍ണര്‍ പദവി ഭരണഘടനാപരമായ നിയമനമാണെന്നും തത്കാലം രാജിവെയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കെ. ശങ്കരനാരായണന്‍ വ്യക്തമാക്കിയിട്ടുണ്ട്.