ഹോളണ്ട് രണ്ടാം റൗണ്ടിൽ

single-img
19 June 2014

robben-goalപോര്‍ട്ടെ അലിഗ്രെ:  ഗ്രൂപ് ബിയിലെ ആവേശപ്പോരാട്ടത്തില്‍ കരുത്തരായ ഹോളണ്ടിനോട് ആസ്ട്രേലിയ പൊരുതിത്തോറ്റു(3-2). മത്സരത്തിൻറെ 20-ാം ആര്യന്‍ റോബന്‍െറ മധ്യവരയില്‍നിന്ന്‌ പിടിച്ചെടുത്ത പന്തുമായി കുതിച്ച് ഗോളിലാണ്‌ അത് അവസാനിച്ചത്‌.

നിമിഷങ്ങൾക്കുള്ളിൽ(21-ാം മിനിറ്റിൽ) ടിം കാഹില്‍ മൈതാന മധ്യത്തില്‍ നിന്ന് ലഭിച്ച ക്രോസ് ഇടങ്കാലന്‍ ഷോട്ടിലൂടെ പോസ്റ്റിന്‍െറ മുകള്‍ ഭാഗത്തേക്ക് നിറയൊഴിച്ചു. 54-ാം മിനിറ്റില്‍ പന്ത് ഡച്ച് പ്രതിരോധനിരയിലെ ജന്‍മാറ്റിന്‍െറ കൈകളില്‍ തട്ടിയതിന് ലഭിച്ച പെനാല്‍റ്റി ആസ്ട്രേലിയന്‍ ക്യാപ്റ്റന്‍ ജെഡിനാക് അനായാസം ഗോളാക്കി.
ആഘോഷത്തിന് നാലു മിനിറ്റ് ആയുസ്സേ ഉണ്ടായിരുന്നുള്ളൂ, 58ാം മിനിറ്റില്‍വാന്‍പഴ്‌സിയുടെ ഗോളിൽ ഓറഞ്ച്‌ പട സമനില കണ്ടെത്തി. ഒടുവിൽ 68-ാം മിനിട്ടില്‍ മെംഫിസ്‌ ലക്ഷ്യം കണ്ടതോടെ ഗ്രൂപ്പ്‌ ബിയില്‍നിന്ന്‌ ഹോളണ്ട്‌ രണ്ടാം റൗണ്ട്‌ ഉറപ്പിക്കുകയും ചെയ്‌തു.