നിതാരി കൂട്ടക്കൊല: സുരേന്ദര്‍കോലിക്കും കൂട്ടർക്കും ദയയില്ല

single-img
19 June 2014

nithariഡല്‍ഹി: നിതാരി കൂട്ടക്കൊല കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതി സുരേന്ദര്‍ കോലിയുടെ ദയാഹര്‍ജി ആഭ്യന്തര മന്ത്രാലയം തള്ളി. 42 കാരനായ  സുരേന്ദര്‍ കോലിയടക്കം കൊലക്കേസ് പ്രതികളായ അഞ്ചു പേരുടെ ദയാഹര്‍ജികളാണ് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് തള്ളിയത്. പ്രസിഡന്റിനു നല്‍കിയ പ്രതികളുടെ ദയാഹര്‍ജി അംഗീകരിക്കരുതെന്നും ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.

2005-2006 കാലത്താണ് നോയിഡയിലെ നിതാരിയില്‍ തൊഴിലുടമയായ മൊനീന്ദര്‍ സിംഗിന്റെ വീട്ടില്‍വെച്ച് ആറു കുട്ടികളെയും 20 കാരിയായ പെണ്‍കുട്ടിയെയും ഉള്‍പ്പെടെ ഏഴു പേരെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊന്നതായി സുരേന്ദര്‍ കോലി പോലീസിനോട് സമ്മതിച്ചിരുന്നു. കാണാതായ നിരവധി കുട്ടികളെയും ഇവിടെ നിന്നും കണ്ടെത്തിയിരുന്നു. 2009 ലാണ് അലഹബാദ് ഹൈക്കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചത്.