സി.ബി.ഐ സലീംരാജിനെ ചോദ്യം ചെയ്തു

single-img
19 June 2014

Salimrajമുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലീംരാജിനെ സി.ബി.ഐ ചോദ്യം ചെയ്തു. കളമശ്ശേരി ഭൂമി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യൽ.നാലു മണിക്കൂറോളം സലീംരാജിനെ ചോദ്യം ചെയ്തു.

കളമശ്ശേരി ഭൂമിതട്ടിപ്പ് കേസ് ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് സി.ബി.ഐ. ഏറ്റെടുത്തത്. കേസില്‍ സലിംരാജിന് പങ്കുണ്ടോയെന്ന കാര്യവും സി.ബി.ഐ അന്വേഷിക്കും.വ്യാജ പ്രമാണങ്ങളുണ്ടാക്കി 25 കോടിയോളം രൂപ വരുന്ന തൃക്കാക്കര വില്ലേജിലെ ഭൂമി തട്ടിയെടുത്തതായാണ് കേസ്. നിലവില്‍ സലീം രാജ് കേസിലെ പ്രതിയല്ല.