പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അപമാനിച്ചെന്ന വാര്‍ത്ത അടിസ്‌ഥാന രഹിതം: ജ്യോതികൃഷ്ണ

single-img
19 June 2014

Jyothi-Krishnaപ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ തന്നെ അപമാനിച്ചെന്ന വാര്‍ത്ത അടിസ്‌ഥാന രഹിതമാണെന്ന്‌ ജ്യോതികൃഷ്ണ. എല്ലാം മാധ്യമസൃഷ്‌ടിയാണെന്ന ആരോപണമാണ്‌ നായിക ഉയര്‍ത്തിയിരിക്കുന്നത്‌.   നായികയെ അപമാനിക്കാന്‍ ശ്രമിച്ച പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ക്കെത്തിരെ പരാതി നല്‍കിയെന്ന് കഴിഞ്ഞ ദിവസം ഒരു ഓണ്‍ലൈന്‍ മാധ്യമം വാര്‍ത്ത പുറത്ത്‌ വിട്ടതോടെയാണ്‌ നടിക്ക്‌ നിഷേധിക്കേണ്ടി വന്നത്‌.

ജ്യോതികൃഷ്ണയുടെ പരാതിയെ തുടര്‍ന്ന്‌ പ്രെഡക്ഷന്‍ കണ്‍ട്രോളര്‍ക്ക്‌ ഫെഫ്‌ക്ക സസ്‌പെന്‍ഷന്‍ നല്‍കിയിരുന്നു. ഷൂട്ടിംഗ്‌ ഇടവേളയില്‍ പ്രൊഡക്ഷന്‍  കണ്‍ട്രോളര്‍ തന്നെ വിളിച്ചുവരുത്തി അപമാനിക്കാന്‍ ശ്രമിച്ചെന്നുമാണ്‌ മാധ്യമങ്ങള്‍ വാര്‍ത്ത പുറത്ത്‌ വിട്ടത്‌. എന്നാല്‍ ഇത്‌ ശരിയല്ല. താനും പ്രൊഡക്ഷന്‍  കണ്‍ട്രോളറും തമ്മില്‍ ചില പ്രശ്‌നങ്ങളുണ്ട്‌. അത്‌ പ്രതിഫലം സംബന്ധിച്ച ചില തര്‍ക്കങ്ങളാണ്‌.

ഇക്കാര്യമാണ്‌ അസോസിയേഷന്റെ ശ്രദ്ധയില്‍ പെടുത്തിയത്‌. മറ്റ്‌ തരത്തില്‍ വന്നതെല്ലാം മാധ്യമസൃഷ്‌ടിയാണെന്നും നടി പറയുന്നു.

ഇത്തരം വാര്‍ത്തകളെ ആദ്യം അവഗണിക്കാന്‍ ശ്രമിച്ചു. എന്നാല്‍ വാര്‍ത്തകള്‍ വീണ്ടും വീണ്ടും ചര്‍ച്ചയാകുന്നതിനെ തുടര്‍ന്നാണ്‌ ഇടപെടാനും യാഥാര്‍ത്ഥ്യം ജനത്തെ അറിയിക്കാനും തയ്യാറാകുന്നതെന്നും നടി പറഞ്ഞു.

എവിടെ നിന്നാണ്‌ ഇത്തരം വാര്‍ത്തകള്‍ വരുന്നതെന്ന്‌ തനിക്കറിയില്ലെന്നും താരം പറഞ്ഞു. ജയറാം നായകനാകുന്ന സര്‍ സി പി യെന്ന ചിത്രത്തിലെ നായികയാണ് ജ്യോതികൃഷ്ണ.