ഇറാക്കിൽ തീവ്രവാദികൾ എണ്ണ ശുദ്ധീകരണ ശാല ആക്രമിച്ചു

single-img
18 June 2014

iranആഭ്യന്തര സംഘ‍ർഷം രൂക്ഷമായി തുടരുന്ന ഇറാക്കിൽ സുന്നി തീവ്രവാദികൾ അവിടത്തെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ ശാല ആക്രമിച്ചു.

 

മൂന്ന് കവാടങ്ങൾ ഉള്ള എണ്ണ ശാലയുടെ രണ്ട് ഭാഗത്ത് നിന്നും ഒരേസമയമായിരുന്നു ആക്രമണം. ശുദ്ധീകരണ ശാലയുടെ മുക്കാൽഭാഗവും തീവ്രവാദികൾ നിയന്ത്രണത്തലാക്കിയെന്നാണ് റിപ്പോർട്ട്. ഭീകരർ പ്രയോഗിച്ച മോർട്ടാറുകളിൽ ഒരെണ്ണം വെയർഹൗസിൽ പതിക്കുകയും തീപിടിക്കുകയും ചെയ്തു. എണ്ണ ശുദ്ധീകരണ ശാലയിലെ വിദേശ തൊഴിലാളികളെ ചൊവ്വാഴ്ച തന്നെ ഒഴിപ്പിച്ചിരുന്നു.

 

എണ്ണ ശുദ്ധീകരണ ശാലയുടെ നിയന്ത്രണം ഏറെക്കുറെ തീവ്രവാദികളുടെ കൈയിലായതോടെ അന്താരാഷ്ട്ര തലത്തിൽ എണ്ണ വില കൂടാൻ സാദ്ധ്യതയേറി. ലോകരാജ്യങ്ങൾക്കുള്ള എണ്ണ എത്തിച്ചു നൽകുന്നതിൽ ഇറാക്കിന സുപ്രധാന പങ്കാണുള്ളത്.