റഷ്യന്‍ ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായി സുഷമാ സ്വരാജ് ഇന്ന് കൂടികാഴ്ച്ച നടത്തും

single-img
18 June 2014

Sushma Swarajആദ്യ വിദേശ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ വിദേശകാര്യ വകുപ്പ് മന്ത്രി സുഷമാ സ്വരാജ് ഇന്ന് റഷ്യന്‍ ഡെപ്യൂട്ടി പ്രധാനമന്ത്രി ദിമിത്രി ഒ. റോഗൊസിനുമായി കൂടികാഴ്ച്ച നടത്തും. ബിജെപി ഭരണത്തില്‍ വന്നതിന് ശേഷം റഷ്യയുമായി നടത്തുന്ന ആദ്യത്തെ ഉന്നതതല ചര്‍ച്ചയെന്ന പ്രത്യേകതയും ഇതിനുണ്ട്. നരേന്ദ്ര മോദി പ്രധാനമന്ത്രിയായി അധികാരത്തില്‍ എത്തിയപ്പോള്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുട്ടിന്‍ ഫോണില്‍ വിളിച്ച് മോദിയെ അഭിനന്ദിച്ചിരുന്നു.