കേരളത്തിലെ അനാഥാലയങ്ങളുടെ ലക്ഷ്യം കച്ചവടം; ജാര്‍ഖണ്ഡ് സര്‍ക്കാറിന്റ റിപ്പോര്‍ട്ട് പുറത്ത്

single-img
18 June 2014

manushyaകച്ചവടം മാത്രമാണ് കേരളത്തിലെ അനാഥാലയങ്ങളുടെ ലക്ഷ്യമെന്ന് ജാര്‍ഖണ്ഡ് സര്‍ക്കാറിന്റെ അന്വേഷണ റിപ്പോര്‍ട്ട്. ജാര്‍ഖണ്ഡ് ലേബര്‍ കമ്മീഷണര്‍ മുഖ്യമന്ത്രി ഹേമന്ത് സോറന് നല്‍കിയ റിപ്പോര്‍ട്ടിലാണ് കേരളത്തിലെ അനാഥാലയങ്ങള്‍ക്കെതിരെ പരാമര്‍ശമുള്ളത്. സര്‍ക്കാറിന്റെ ഗ്രാന്റ് കിട്ടുന്നതിനായാണ് അനാഥാലയങ്ങളുടെ നടത്തിപ്പുകാര്‍ ഇങ്ങനെ ചെയ്യുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വിവാദമായ, കോഴിക്കോട് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന മുക്കം അനാഥാലയത്തെ കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. കേരളത്തിലേക്ക് രേഖകളില്ലാതെ ജാര്‍ഖണ്ഡില്‍ നിന്നും എത്തിച്ച കുട്ടികളെ വിവാദങ്ങളെ തുടര്‍ന്ന് മടക്കി അയിച്ചിരുന്നു. ഇത്തരത്തിലുള്ള കുട്ടിക്കടത്തിനെ ഗൗരവകരമായാണ് കാണേണ്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.