മതനിരപേക്ഷകര്‍ക്ക് മോദി തിന്മയുടെ പ്രതീകമെന്ന് പിണറായി വിജയന്‍

single-img
18 June 2014

Pinarayi vijayan-5തൃശൂര്‍ ശ്രീകൃഷ്ണ കോളജിലെ മാഗസിനില്‍ വിദ്യാര്‍ഥികള്‍ മോദിയെ മോശമായി ചിത്രീകരിച്ചതില്‍ തെറ്റില്ലെന്നും ആര്‍എസ്എസിനു മാത്രമാണ് മോദി നന്മയുടെ പ്രതീകമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. മതനിരപേക്ഷകര്‍ക്ക് മോദി തിന്മയുടെ പ്രതീകമാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് വര്‍ഗീയ കക്ഷിയായി മാറിയതാണ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പിന്നോട്ട് പോയതിനു കാരണമെന്നും പിണറായി പറഞ്ഞു