നാഗാലാന്‍ഡില്‍ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ ഉള്‍പ്പടെ മൂന്ന് എം.എല്‍.എ.മാര്‍ ബി.ജെ.പി.യില്‍ ചേര്‍ന്നു

single-img
18 June 2014

nനാഗാലാന്‍ഡില്‍ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ ഉള്‍പ്പടെ മൂന്ന് എം.എല്‍.എ.മാര്‍ ബി.ജെ.പി.യില്‍ ചേര്‍ന്നു. ഭരണമുന്നണിയായ നാഗാലാന്‍ഡ് ജനാധിപത്യസഖ്യത്തില്‍ ബി.ജെ.പി.യും പങ്കാളിയാണ്. സര്‍ക്കാറിനെ ശക്തിപ്പെടുത്താനാണ് ബി.ജെ.പി.യില്‍ ചേര്‍ന്നതെന്ന് അധ്യക്ഷന്‍ ഇംതിലെമ്പ സങ്തം പറഞ്ഞു. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിക്ക് മാത്രമേ സംസ്ഥാനത്ത് വികസനം കൊണ്ടുവരാനാവൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് ഒരു എം.എല്‍.എ. മാത്രമുണ്ടായിരുന്ന ബി.ജെ.പിക്ക് ഇതോടെ നാല് എം.എല്‍.എ.മാരായി. അതേസമയം നാല് പേരുണ്ടായിരുന്ന എന്‍.സി.പി.യുടെ അംഗസംഖ്യ ഒന്നായും ചുരുങ്ങി.