ആര്‍.എസ്.പി പണിതുടങ്ങി; കൊല്ലം കോര്‍പറേഷനില്‍ അവിശ്വാസ പ്രമേയത്തിനു നോട്ടീസ്

single-img
18 June 2014

Prasanna_ErnestDSC_0744_6696ആര്‍എസ്പി ഇടതുമുന്നണി വിട്ടു യുഡിഎഫില്‍ എത്തിയതിന്റെ പശ്ചാത്തലത്തില്‍ കൊല്ലം കോര്‍പറേഷന്‍ മേയര്‍ പ്രസന്ന ഏണസ്റ്റിനെതിരെ യുഡിഎഫ് അവിശ്വാസ പ്രമേയത്തിനു നോട്ടീസ് നല്‍കി. കഴിഞ്ഞദിവസം ആര്‍എസ്പിയുടെ ഡപ്യൂട്ടി മേയര്‍ക്കെതിരെ ഇടതുമുന്നണി അവിശ്വാസ പ്രമേയത്തിനു നോട്ടീസ് നല്‍കിയിരുന്നു. ഇതിനു മറുപടിയെന്നോണമാണ് മേയര്‍ക്കെതിരെ അവിശ്വാസ പ്രമേയവുമായി യുഡിഎഫ് എത്തിയിരിക്കുന്നത്.

ആര്‍എസ്പിയുടെ പിന്തുണയോടെ ഇടതുമുന്നണിയാണ് കൊല്ലം കോര്‍പറേഷന്‍ ഭരിക്കുന്നത്. കൊല്ലത്തു ആര്‍എസ്പിക്കു എട്ടു സീറ്റുകളാണുള്ളത്.