തീവ്രവാദികള്‍ ബാഗ്ദാദിനോട് അടുത്തുകൊണ്ടിരിക്കുമ്പോള്‍ സ്വന്തം രാജ്യത്തെ സംരക്ഷിക്കാനിറങ്ങിയ തോക്കേന്തിയ എട്ടുവയസ്സുകാരന്‍; യുദ്ധത്തിന്റെ തീവ്രത അളക്കാനാകില്ല

single-img
18 June 2014

Iraq_2ഇറാക്ക് തലസ്ഥാനത്തേക്ക് അടുത്തു കൊണ്ടിരിക്കുന്ന തീവ്രവാദികളെ നേരിടാന്‍ സൈന്യത്തോടൊപ്പം തോക്കുമായി നില്‍ക്കുന്ന എട്ടുവയസുകാരന്റെ ചിത്രം ചര്‍ച്ചയാകുന്നു. ബസ്‌റയില്‍ വച്ച് പിടികൂടിയ തീവ്രവാദിയെ ഇറാക്കി പട്ടാളക്കാര്‍ വെടിവെച്ച് കൊല്ലുന്ന രംഗത്താണ് തോക്കുമായി സൈന്യത്തിനൊപ്പം നില്‍ക്കുന്ന ബാലനെയും കാണുന്നത്.

രാജ്യത്തെ രക്ഷിക്കാന്‍ തീവ്രവാദികളെ നേരിടുവാന്‍ എല്ലാവരും ആയുധമെടുക്കണമെന്ന പ്രധാനമന്ത്രി നൂറി അല്‍മാലിക്കിന്റെ പ്രഖ്യാപനം കഴിഞ്ഞ ദിവസം വന്നിരുന്നതിനെ തുടര്‍ന്ന് ആയിരക്കണക്കിന് ബാലന്‍മരുള്‍പ്പെടെയുള്ള ജനങ്ങളാണ് ആയുധവുമായി രംഗത്തിറങ്ങിയിരിക്കുന്നത്. ഇവര്‍ക്കെല്ലാം മുന്തിയ ആയുധങ്ങളാണ് സൈന്യം വിതരണം ചെയ്യുന്നതും.

ബാഗദാദിന് സമീപമുള്ള ബസ്‌റയില്‍ സൈന്യവും തീവ്രവാദികളും തമ്മില്‍ രൂക്ഷയുദ്ധമാണ് നടക്കുന്നത്.