ഇറാക്ക് പ്രശ്‌നം; സജ്ജരായിരിക്കാന്‍ വ്യോമസേനക്കു നിര്‍ദേശം

single-img
18 June 2014

map_of_iraqഅടിയന്തിര സാഹചര്യം ഉണ്ടായാല്‍ ഇറാക്കിലേക്ക് തിരിക്കാന്‍ സജ്ജരായിരിക്കാന്‍ വ്യോമസേനക്ക് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം. ഇറാക്കില്‍ കുടുങ്ങികിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലേക്ക് എത്തിക്കുന്നതിനു വേണ്്ടി വ്യോമസേനയുടെ ഗതാഗത വിമാനങ്ങള്‍ ഒരുക്കി നിര്‍ത്താനാണ് നിര്‍ദേശം.

ഇതിനിടെ ഇറാക്കില്‍ കുടുങ്ങികിടക്കുന്ന മലയാളികളടക്കമുള്ള ഇന്ത്യക്കാരെ രാജ്യത്തേക്ക് എത്തിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കുന്നതിനും പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനു വേണ്്ടി സര്‍ക്കാര്‍ പ്രതിനിധിയെ ഇറാക്കിലേക്ക് അയച്ചു. ഇറാക്കിലെ മുന്‍ ഇന്ത്യന്‍ അംബാസിഡര്‍ സുരേഷ് റെഡ്ഡിയെയാണ് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്.