ഉറക്കമിളച്ച് ടെലിവിഷനു മുന്നിൽ കുത്തിയിരുന്ന് ഫുട്ബോൾ കളി കാണുന്നവർ എന്തായാലും വായിക്കേണ്ടേ ഒരു വാർത്ത‍ ഇതാ

single-img
18 June 2014

fഉറക്കമിളച്ച് ടെലിവിഷനു മുന്നിൽ കുത്തിയിരുന്ന് ഫുട്ബോൾ കളി കാണുന്നവർ ഇ വാർത്ത‍ എന്തായാലും വായിക്കണം . ഒരു പക്ഷേ ഫുട്ബോളിനോടുള്ള അമിതമായ അഭിനിവേശം കാരണം നിങ്ങളുടെ ജീവൻ തന്നെ അപകടത്തിൽ ആകാം . ഇടവേളകളില്ലാതെ ഉറക്കമിളച്ച് ഫുട്ബോൾ മാച്ച് കണ്ട 3 പേരുടെ മരണവാർത്തയാണ് ഫുട്ബോൾ ആരാധകരെ ഇപ്പോൾ ഞെട്ടിച്ചിരിക്കുന്നത്.

 

ചൈന ഷാങ്ഹായ് സ്വദേശിയായ 39കാരനായ സൗ ആണ് തുടർച്ചയായ മൂന്ന് രാത്രികളിൽ ഇടവേളകളില്ലാതെ ഫുട്ബോൾ മത്സരം കണ്ട ശേഷം മരിച്ചത്. ഞായറാഴ്ച്ച ഉറുഗ്വായ്-കോസ്റ്റാറിക്ക മത്സരം കണ്ട ശേഷമായിരുന്നു സൗവിന് മരണം സംഭവിച്ചത്. ഉയർന്ന രക്തസമ്മർദ്ദം ഉണ്ടായിരുന്ന സൗ രക്തസ്രാവത്തെ തുടർന്നാണ് മരിച്ചതെന്ന് ഡോക്‌ടർമാരെ ഉദ്ധരിച്ച് ഷാങ്ഹായ് ഡെയ്‌ലി എന്ന പത്രം റിപ്പോർട്ട് ചെയ്യുന്നു.

 
ജിയാങ്സു പ്രവിശ്യയിൽ നടന്ന മറ്റൊരു സംഭവത്തിൽ 25കാരനായ സുസ്ഹൗവിനെ ടെലിവിഷനു മുന്നിൽ മരിച്ച നമിലയിൽ കണ്ടെത്തുകയായിരുന്നു. ഉറക്കമില്ലായ്മയായിരുന്നു സുസ്ഹൗവിന്റെ മരണ കാരണം. ലിയാവോണിംഗ് പ്രവിശ്യയയിൽ നടന്ന മറ്റൊരു സംഭവത്തിൽ 51കാരനായ ലീമിങ്ക് ക്വിയാങ്കിന് ഹോളണ്ട്-സ്പെയിൻ മത്സരം കണ്ട ശേഷം ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് സുഹൃത്തുക്കൾ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.