യാത്രക്കാരോട് മോശമായ പെരുമാറ്റം; സ്വകാര്യബസുകളിലെ ജീവനക്കാര്‍ക്ക് യൂണിഫോമും നെയിംബോര്‍ഡും നിര്‍ബന്ധമാക്കുന്നു

single-img
18 June 2014

busസ്ത്രീകളും വിദ്യാര്‍ഥികളുമടക്കം യാത്രക്കാരോടു സ്വകാര്യ ബസുകളില്‍ ജോലിയെടുക്കുന്ന ക്ലീനര്‍, ചെക്കര്‍ തുടങ്ങിയ ജീവനക്കാര്‍ മോശമായി പെരുമാറുന്നുവെന്ന പരാതികളില്‍ കര്‍ശന നടപടിയെടുക്കുമെന്ന് ആര്‍.ടി.ഒ അറിയിച്ചു. 1989ലെ കേരള മോട്ടോര്‍ വാഹനചട്ടം 153 – സി പ്രകാരം ഇനിമുതല്‍ ബസ് ക്ലീനര്‍മാര്‍ക്ക് നേവി ബ്ലൂ നിറത്തിലുള്ള പാന്റ്‌സും രണ്ട് പോക്കറ്റോടുകൂടിയുള്ള അരക്കൈ ഷര്‍ട്ടും ഷര്‍ട്ടിന്റെ വലത്തേ പോക്കറ്റിനു മുകളില്‍ വെള്ള പ്ലാസ്റ്റിക് പ്രതലത്തില്‍ കറുത്ത അക്ഷരത്തോടു കൂടിയ നെയിം ബാഡ്ജും കര്‍ശനമായി ധരിച്ചിരിക്കണമെന്നും ആര്‍ടിഒ വ്യക്തമാക്കി.