ആർ.എസ്.എസ് സമ്മതം മൂളി;അമിത് ഷാ ബിജെപി പ്രസിഡന്റാകും

single-img
18 June 2014

amit+ap+story_650_061414051451_061814112002ബിജെപി ജനറൽ സെക്രട്ടറിയും ഗുജറാത്ത് മുന്‍ ആഭ്യന്തരമന്ത്രിയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വലംകൈയ്യുമായ അമിത് ഷാ ബിജെപി പ്രസിഡന്റാകും.ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിന്റെ ഒഴിവിലേക്കാണു അമിത് ഷാ എത്തുക. ഇതുസംബന്ധിച്ച് ആര്‍.എസ്.എസ് നേതൃത്വം അമിത് ഷായെ പ്രസിഡന്റാക്കാൻ സമ്മതം മൂളിയതായാണു റിപ്പോർട്ട്.ബിജെപി ജനറൽ സെക്രട്ടറി ജെപി നന്ദയാണു അമിത് ഷായ്ക്ക് വെല്ലുവിളി ഉയർത്തിയിരുന്നത് എന്നാൽ മുതിർന്ന നേതാക്കളും ആർ.എസ്.എസും അമിത് ഷായ്ക്ക് ഒപ്പമായതിനാൽ ഞറുക്ക് അമിത് ഷായ്ക്ക് വീഴുക ആയിരുന്നു.

ഉത്തർ പ്രദേശിലെ ബിജെപിയുടെ മികച്ച പ്രകടനത്തിനു നേതൃത്വം കൊടുത്തത് അമിത് ഷായാണു.ബഡ്ജറ്റിനു ശേഷമാകും അമിത് ഷാ ബിജെപി പ്രസിഡന്റായി അധികാരമേല്ക്കുക