റഷ്യ സമനില പിടിച്ചു

single-img
18 June 2014

russo-korea ലോകകപ്പ് ഗ്രൂപ്പ് എച്ചിലെ മത്സരത്തിൽ കരുത്തരായ റഷ്യയെ സമനിലയില്‍ തളച്ച് ദക്ഷിണകൊറിയ ലോകകപ്പിലെ പോരാട്ടം തുടങ്ങി. ഏഷ്യന്‍ ശൈലിയിൽ പന്തുതട്ടിയ ദക്ഷിണ കൊറിയ 68ാം മിനിറ്റില്‍ ആദ്യം സ്‌കോര്‍ ചെയ്‌തെങ്കിലും ആറു മിനിറ്റുകള്‍ക്കകം റഷ്യ മറുപടി നല്‍കി. ഗോളുകൾ ഇല്ലാത്ത ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലെ 68ാം മിനിറ്റില്‍ 25 വാരം അകലെ നിന്നും ലീ ക്യീന്‍ ഹോ തൊടുത്ത ഷോട്ട് റഷ്യന്‍ ഗോളിയുടെ കയ്യില്‍ തട്ടി നേരെ പോസ്റ്റിലേക്ക്.

ഓർക്കാപ്പുറത്ത് കിട്ടിയ ഗോളിന് മറുപടിയായി  മിനിട്ടുകള്‍ക്കുള്ളില്‍ അലക്സാണ്ടര്‍ കെര്‍ഷക്കോവാണ് റഷ്യക്കായി ഗോള്‍ മടക്കിയത്. ദക്ഷിണ കോറിയന്‍ പോസ്റ്റിലേക്ക് തൊടുത്ത ഷോട്ട് ഗോളി തട്ടിത്തെറിപ്പിച്ചെങ്കിലും പന്ത് നേരെ അലെക്‌സാണ്ടര്‍ കെര്‍സെകോവിന്റെ കാലില്‍. ഗോളി എഴുന്നേല്‍ക്കും മുമ്പ് പന്ത് വലക്കുള്ളിൽ. അവസാന മിനിട്ടുകളില്‍ വിജയ ഗോളിനായി റഷ്യ വിയര്‍പ്പൊഴിക്കിയെങ്കിലും ഫലം കണ്ടില്ല ഒടുവില്‍ മത്സരം സമനിലയില്‍ അവസാനിച്ചു.