വരന്റെ സുഹൃത്തുക്കള്‍ അശ്ലീല കമന്റ് പറഞ്ഞു; വധു വിവാഹത്തില്‍ നിന്ന് പിന്മാറി

single-img
18 June 2014

Indian-bride-olding-hands-with-groomവിവാഹദിനം വരനോടും വധുവിനോടും വരന്റെ സുഹൃത്തുക്കളുടെ കളിയാക്കലുകൾ ഇപ്പോ കേരളത്തിലും പതിവായിട്ടുണ്ട്.കേരളത്തിലെ വധൂവരന്മാർ കല്ല്യാണദിനം ആയതുകൊണ്ട് ഇതൊക്കെ ക്ഷമിച്ചും സഹിച്ചും നിൽക്കുകയാണു പതിവ്.എന്നാൽ മധ്യപ്രദേശിൽ ഇതിൽ നിന്നും വ്യത്യസ്ഥമായ ഒരു സംഭവം അരങ്ങേറി.വരന്റെ സുഹൃത്തുക്കളുടെ അശ്ലീല കമന്റില്‍ കോപിച്ച് വധു വിവാഹത്തില്‍ നിന്ന് പിന്മാറി. സുമന്‍ ഗുപ്ത എന്ന യുവതിയാണ് വിവാഹത്തില്‍ നിന്ന് പിന്മാറിയത്.

വരന്‍ അമിത് ഗുപ്തയുടെ സുഹൃത്തുക്കള്‍ സുമന് നേര്‍ക്ക് അശ്ലീല പദപ്രയോഗം നടത്തിയതാണ് വിവാഹത്തിൽ നിന്ന് പിന്മാറാൻ കാരണം.ഇത്തരം അശ്ലീലപ്രയോഗങ്ങൾ നടത്തുന്ന കൂട്ടുകാരുള്ള ഒരാളിൽ നിന്ന് എന്താണു പ്രതീക്ഷിക്കേണ്ടെതെന്ന് വധു സുമന്‍ ഗുപ്ത വിവാഹത്തിൽ നിന്ന് പിന്മാറിയ ശേഷം ചോദിച്ചു

ഗദ്ദയിലെ സായ് പാലസില്‍ വെച്ചായിരുന്നു വിവാഹം. വിവാഹത്തില്‍ നിന്ന് പിന്മാറിയ ശേഷം ഇരുകൂട്ടരും പോലീസിൽ കേസ് നൽകിയെങ്കിലും പിന്നീട് ഇരുകൂട്ടരും പരാതി പിന്വലിച്ചു