ഇറാഖില്‍ 40 ഇന്ത്യക്കാരെ വിമതര്‍ തട്ടിക്കൊണ്ടുപോയി

single-img
18 June 2014

367371_Iraq-ISILആഭ്യന്തര യുദ്ധം രൂക്ഷമായ ഇറാഖില്‍ 40 ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി. മൊസൂളിലാണ് സംഭവം. മൊസൂളില്‍ നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരുന്നവരെയാണ് ആയുധങ്ങളുമായെത്തിയ സുന്നി വിമതസംഘം തട്ടിക്കൊണ്ടുപോയതായി സംശയിക്കുന്നത്. ഇവരുമായി ബന്ധപ്പെടാന്‍ ഇനിയും കഴിഞ്ഞിട്ടില്ലെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. 

 

സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ തേടാന്‍ മുന്‍ ഇറാഖ് അംബാസിഡര്‍ സുരേഷ് റെഡ്ഡിയെ സര്‍ക്കാര്‍ അയച്ചിട്ടുണ്ട്. റെഡ്ഡിയെ സൗത്ത് ഈസ്റ്റ് ഏഷ്യന്‍ നേഷന്‍സിന്റെ ഇറാഖിലേയ്ക്കുള്ള പ്രത്യേക ദൂതനായി കഴിഞ്ഞദിവസം നിയമിച്ചിരുന്നു.ഇന്ത്യന്‍ തൊഴിലാളികളെ എല്ലാ സാധ്യതകളും ഉപയോഗിച്ച് തിരിച്ചു കൊണ്ടു വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഇക്കാര്യത്തില്‍, സുരക്ഷാ, വിദേശകാര്യ ഉദ്യോഗസ്ഥരുമായി അദ്ദേഹം ചര്‍ച്ചനടത്തി.