എം.എൽ.എമാരും മാധ്യമപ്രവർത്തകരും ഏറ്റ്മുട്ടിയപ്പോൾ വിജയം എം.എൽ.എമാർക്കൊപ്പം

single-img
18 June 2014

10302030_707506565952979_8214688427517233693_nബ്രസീൽ-അർജന്റീന ലോകകപ്പ് ഫൈനലിന്റെ ചെറിയൊരു പതിപ്പ് ഇന്നലെ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ അരങ്ങേറി. ബ്രസീലിന്റെ മഞ്ഞക്കുപ്പായത്തിൽ മാധ്യമപ്രവർത്തകരും അർജന്റീനയുടെ നീലയും വെള്ളയും ഇടകലർന്ന ജഴ്സിയണിഞ്ഞ് എം.എൽ.എമാരും ഏറ്റ്മുട്ടി.എം.എൽ.എമാരും മാദ്ധ്യമപ്രവർത്തകരും ഏറ്റുമുട്ടിയപ്പോൾ പെനാൽറ്റി ഷൂട്ടൗട്ടിൽ എം.എൽ.എമാരുടെ ടീം വിജയിച്ചു. മുഴുവൻ സമയത്തിലും കളി ഗോൾരഹിത സമനിലയിൽ അവസാനിച്ചതിനെത്തുടർന്ന് നടന്ന പെനാൽറ്റി ഷൂട്ടൗട്ടിൽ എം.എൽ.എമാരുടെ ടീം നാലുഗോളുകൾ വലയിലെത്തിച്ചാണ് വിജയം കരസ്ഥമാക്കിയത്.

എക്‌സൈസ് മന്ത്രി കെ.ബാബുവിന്റെ നേതൃത്വത്തിലാണു എം.എൽ.എമാരുടെ ടീം കളത്തിലിറങ്ങിയത്.കെ.ബാബുവാണ് പെനാൽറ്റി ഷൂട്ടൗട്ടിൽ അവസാനത്തെ ഗോളടിച്ച് എം.എൽ.എമാരുടെ ടീമിന് വിജയം ഉറപ്പിച്ചു

മുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ, സ്പീക്കർ ജി. കാർത്തികേയൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തുടങ്ങിയവർ മത്സരം കാണാനെത്തി.