പി.സി. അലക്സാണ്ടറുടെ ഭാര്യ അക്കമ്മ അലക്സാണ്ടര്‍ നിര്യാതയായി

single-img
18 June 2014

akkamma_alexanderന്യൂഡല്‍ഹി: മഹാരാഷ്ട്രാ മുന്‍ ഗവര്‍ണര്‍, മാവേലിക്കര പടിഞ്ഞാറേതലയ്ക്കല്‍ പരേതനായ ഡോ.പി.സി. അലക്സാണ്ടറുടെ ഭാര്യ അക്കമ്മ അലക്സാണ്ടര്‍ (91) നിര്യാതയായി. കോട്ടയം പാലാമ്പടം കുടുംബാംഗമാണ്. മൃതദേഹം 19ന് ഉച്ചയോടെ കൊച്ചിയിലെത്തിച്ച് ലേക്ഷോര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കും. സംസ്കാരം 20 വെള്ളിയാഴ്ച  11ന് മാവേലിക്കര പുതിയകാവ് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ മുന്‍ രാഷ്ട്രപതി കെ.ആര്‍. നാരായണന്റെ സഹപാഠിയായിരിരുന്നു. 

ജവഹർ അലക്സാണ്ടര്‍, അശോക്‌ അലക്സാണ്ടര്‍, മറിയ, രജിനി  എന്നിവരാണ് മക്കൾ