ബിജെപി മുതിര്‍ന്ന നേതാവ് യശ്വന്ത് സിന്‍ഹയെ എല്‍.കെ അദ്വാനി ജയിലില്‍ സന്ദര്‍ശിച്ചു

single-img
17 June 2014

yeshപ്രതിഷേധ സമരത്തെ തുടര്‍ന്ന് റിമാന്‍ഡില്‍ കഴിയുന്ന ബിജെപി മുതിര്‍ന്ന എം.പി യശ്വന്ത് സിന്‍ഹയെ എല്‍.കെ അദ്വാനി ജയിലില്‍ സന്ദര്‍ശിച്ചു. വൈദ്യുതി പ്രതിസന്ധിയെ തുടര്‍ന്ന് ഹസാരിബാഗിലെ വൈദ്യൂതി ഓഫീസ് ഉപരോധിച്ച കേസിലാണ് സിന്‍ഹ അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ സിന്‍ഹ പണം കെട്ടിവച്ച് ജാമ്യത്തിലിറങ്ങാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് റിമാന്‍ഡിലായത്. ഇന്നലെ സിന്‍ഹയുടെ റിമാന്‍ഡ് 12 ദിവസം കൂടി നീട്ടിയിരുന്നു.ഝാര്‍ഖണ്ഡിലെ ഹസാരിബാഗ് ജയിലാലിരുന്നു കുടിക്കാഴ്ച.