വിയ്യൂര്‍ ജയിലിലെ മൊബൈല്‍ ഉപയോഗം സംബന്ധിച്ച് ജയില്‍ ജീവനക്കാര്‍ക്കെതിരെ ഡിജിപിയുടെ റിപ്പോര്‍ട്ട്

single-img
17 June 2014

CentralJail,Viyyurടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികള്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് ആറ് ജയില്‍ ജീവനക്കാര്‍ കുറ്റക്കാരാണെന്ന് റിപ്പോര്‍ട്ട്. ജയില്‍ ഡിജിപിയാണ് ഇവര്‍ക്കെതിരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ആറ് ജയില്‍ വാര്‍ഡന്‍മാറുക്കുമെതിരേയാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ളത്.

അണ്ണന്‍ സിജിത്തിന്റെ നമ്പറില്‍ നിന്നും പെരിഞ്ഞനം കൊലക്കേസിലെ പ്രതികളെ വിളിച്ചതായും കണ്‌ടെത്തി. സിജിത്ത് ഫോണ്‍ ചെയ്ത പന്ത്രണ്‌ടോളം പേരെ ചോദ്യം ചെയ്തു. ഒഡീഷാ സ്വദേശിയുടെ പേരില്‍ എടുത്ത സിം കാര്‍ഡ് ഉപയോഗിച്ചാണ് സിജിത്ത് ജയിലില്‍ ഫോണ്‍ ചെയ്തിരുന്നത്. ആയിരത്തില്‍ അധികം കോളുകളാണ് സിജിത്ത് വിയ്യൂരില്‍ വന്ന ശേഷം വിളിച്ചിരുന്നത്.