പ്രതിപക്ഷത്തിന് തിരുവഞ്ചൂര്‍ കൊടുത്ത എട്ടിന്റെ പണി; പിന്‍സീറ്റില്‍ സീറ്റ് ബെല്‍റ്റ് പ്രതിപക്ഷം പറഞ്ഞാല്‍ നടപ്പാക്കാമെന്ന് തിരുവഞ്ചൂര്‍

single-img
17 June 2014

THIRUVANCHOORപിന്‍സീറ്റില്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കിയുള്ള ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗിന്റെ ഉത്തരവ് പിന്‍വലിച്ചത് ശരിയായില്ലെന്ന പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ ആരോപണത്തിന് ഗതാഗതവകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നല്‍കിയത് എട്ടിന്റെ മറുപടി. പിന്‍സീറ്റില്‍ ഇരിക്കുന്നവരും സീറ്റ് ബെല്‍റ്റ് ധരിക്കണമെന്ന ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ ഉത്തരവ് പ്രതിപക്ഷം ആവശ്യപ്പെട്ടാല്‍ നടപ്പാക്കാന്‍ തയാറാണെന്ന് അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. നിയമസഭയില്‍ വിഷയം ഉന്നയിച്ച സമയത്താണ് വി.എസിന്റെ ആരോപണവും തിരുവഞ്ചൂരിന്റെ മറുപടിയും.