എം.എ.ബേബി എം.എൽ.എ ഹാജർ പുസ്തകത്തിൽ ഒപ്പിടാതിരുന്നത് ചട്ടവിരുദ്ധമാണെന്ന് സ്പീക്കർ

single-img
17 June 2014

maനിയമസഭാ നടപടികളിൽ പങ്കെടുത്ത സി.പി.എം എം.എൽ.എ എം.എ.ബേബി ഹാജർ പുസ്തകത്തിൽ ഒപ്പിടാതിരുന്നത് ചട്ടവിരുദ്ധമാണെന്ന് സ്പീക്കർ ജി.കാർത്തികേയന്റെ റൂളിംഗ്. ഭരണപക്ഷത്ത് നിന്ന് കെ.എൻ.എ ഖാദർ ക്രമപ്രശ്‌നമായി ഈ വിഷയം ഉന്നയിച്ചപ്പോഴായിരുന്നു സ്പീക്കറുടെ റൂളിംഗ്.

 

നിയമസഭാ സമ്മേളനം നടക്കുമ്പോൾ മുഖ്യമന്ത്രി,​ പ്രതിപക്ഷ നേതാവ്,​ ചീഫ് വിപ്പ്,​ മന്ത്രിമാർ,​ സ്പീക്കർ എന്നിവരൊഴികെയുള്ള അംഗങ്ങൾ ഹാജർ ബുക്കിൽ ഒപ്പിടണമെന്നാണ് നിയമസഭാ ചട്ടം 172ൽ പറയുന്നത്. ഇത് ബേബി ലംഘിച്ചു. അതേസമയം ധനാഭ്യർത്ഥന ചർച്ചയുടെ വോട്ടെടുപ്പിൽ അദ്ദേഹം പങ്കെടുക്കുകയും ചെയ്തു. എന്നാൽ ഹാജർ പുസ്തകത്തിൽ ഒപ്പിട്ടില്ലെങ്കിലും വോട്ട് ചെയ്യാമെന്നും സ്പീക്കർ വ്യക്തമാക്കി.