നരേന്ദ്ര മോദിയുടെ ഫോട്ടോ ഉള്‍പ്പെട്ട കോളജ് മാഗസിന്‍ പൊലീസ് പിടിച്ചെടുത്തത് സര്‍ക്കാര്‍ അംഗീകരിക്കുന്നില്ലെന്ന് ആഭ്യന്തരമന്ത്രി

single-img
17 June 2014

rameshനരേന്ദ്ര മോദിയുടെ ഫോട്ടോ ഉള്‍പ്പെട്ട കോളജ് മാഗസിന്‍ പൊലീസ് പിടിച്ചെടുത്തതും എസ്.എഫ്.ഐ നേതാക്കള്‍ക്കെതിരെ കേസെടുത്തതും സര്‍ക്കാര്‍ അംഗീകരിക്കുന്നില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു . തൃശൂര്‍ ഐ.ജിയോട് സംഭവത്തെകുറിച്ച് കൂടുതല്‍ അന്വേഷിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട് എന്നും രാഷ്ട്രീയ നേതാക്കളുടെ കാര്‍ട്ടൂണുകള്‍ വരുന്നത് സ്വാഭാവികമാണ് എന്നും ചെന്നിത്തല വാര്‍ത്താലേഖകരോട് പറഞ്ഞു.