വിലക്കയറ്റം പിടിച്ചു നിര്‍ത്താതെ എന്തിനാണ് ഗവര്‍ണര്‍മാരുടെ കാര്യത്തില്‍ ആശങ്കപ്പെടുന്നതെന്ന് കോണ്‍ഗ്രസ്ി.സി. ചാക്കോ

single-img
17 June 2014

pc-chacko_650_042613080349യുപിഎ സര്‍ക്കാര്‍ നിയോഗിച്ച ഗവര്‍ണര്‍മാരെ മാറ്റാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിനെതിരേ കോണ്‍ഗ്രസ് രംഗത്ത്. മോദി സര്‍ക്കാര്‍ ഗവര്‍ണര്‍മാരുടെ കാര്യത്തില്‍ എന്തിനാണ് ആശങ്കപ്പെടുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് പി.സി.ചാക്കോ ചോദിച്ചു. കഴിവ് തെളിയിച്ചവരെയാണ് യുപിഎ സര്‍ക്കാര്‍ ഗവര്‍ണര്‍മാരായി നിയോഗിച്ചത്. വിലക്കയറ്റം പോലുള്ള ജനങ്ങളെ ബാധിക്കുന്ന വിഷയത്തില്‍ നടപടിയെടുക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും കോണ്‍ഗ്രസ് വക്താവ് പറഞ്ഞു.