വിദേശികള്‍ പാക്കിസ്ഥാന്‍ വിടണമെന്നു താലിബാന്‍

single-img
17 June 2014

map_of_pakistanവിദേശികളും അന്തര്‍ദേശീയ സംഘടനകളും പാക്കിസ്ഥാന്‍ വിടണമെന്ന് പാക് താലിബാന്‍ പുറപ്പെടുവിച്ച അന്ത്യശാസനത്തില്‍ നിര്‍ദേശിച്ചു.

നോര്‍ത്ത് വസിറിസ്ഥാന്‍ ഗോത്രമേഖലയില്‍ പാക് വ്യോമസേന ഭീകരര്‍ക്ക് എതിരേ നടത്തുന്ന ആക്രമണം രണ്ടാംദിവസത്തിലേക്കു കടന്നതോടെ മരണം 187 കവിഞ്ഞു. കറാച്ചി വിമാനത്താവളത്തിലെ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഉസ്്‌ബെക്ക് കമാന്‍ഡറും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. കറാച്ചി ആക്രമണത്തിനു പ്രതികാരമായി നോര്‍ത്ത് വസിറിസ്ഥാനിലെ ഭീകരത്താവളങ്ങളില്‍ പാക് വ്യോമസേന ആക്രമണം തുടങ്ങിയതോടെ പ്രദേശത്തുനിന്നു ജനങ്ങള്‍ പലായനം തുടങ്ങിയിട്ടുണ്ട്.