സലിംരാജിനെ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി

single-img
17 June 2014

M_Id_279187_Oommen_Chandyതന്റെ ഗണ്‍മാനായിരുന്ന സലിം രാജുമായി ബന്ധപ്പെട്ട വിവാദത്തില്‍ ആരെയും സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. ധനാഭ്യര്‍ഥനകളിന്‍മേലുള്ള ചര്‍ച്ചയുടെ മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. കേസില്‍ അഡ്വക്കറ്റ് ജനറല്‍ ഹാജരായതു ഡിജിപിക്കുവേണ്ടിയാണ്. അതു കോടതി അംഗീകരിക്കുകയും ചെയ്തതാണ്. സലിം രാജ്, സോളാര്‍ തുടങ്ങിയ പരാമര്‍ശങ്ങള്‍ നടത്തി ഒരുവര്‍ഷം ബഹളം കൂട്ടിയ പ്രതിപക്ഷം എന്തുകൊണ്ടാണ് സോളാര്‍ കേസ് അന്വേഷണത്തിനായി നിയോഗിച്ച കമ്മീഷനു മുന്നില്‍ ഹാജരാകാഞ്ഞതെന്നും അദ്ദേഹം ചോദിച്ചു.