തെന്നിന്ത്യൻ നടി ഖുശ്ബു ഡി.എം.കെയിൽനിന്ന് രാജിവച്ചു

single-img
17 June 2014

qപ്രശസ്ത തെന്നിന്ത്യൻ നടി ഖുശ്ബു ഡി.എം.കെയിൽനിന്ന് രാജിവച്ചു. കുടുംബകാര്യങ്ങൾക്കായി കൂടുതൽ സമയം ചെലവഴിക്കാനാണിതെന്നും ഒരു രാഷ്‌ട്രീയ പാർട്ടിയിലും ചേരാൻ താൻ ഉദ്ദേശിക്കുന്നില്ലെന്നും ഡി.എം.കെ അദ്ധ്യക്ഷൻ കരുണാനിധിക്കെഴുതിയ കത്തിൽ ഖുശ്ബു പറയുന്നു .

 

തന്റെ പ്രവർത്തനം എപ്പോഴും പാർട്ടിക്കുവേണ്ടിയായിരുന്നുവെന്നും തിരിച്ച് ഒന്നും പ്രതീക്ഷിച്ചിരുന്നില്ലെന്നും കത്തിൽ പറയുന്നു. ദു:ഖഭാരത്തോടെയാണ് താൻ പിൻവാങ്ങുന്നത്. കരുണാനിധി തന്നെ കുടുംബാംഗത്തെപ്പോലെയാണ് കണ്ടിരുന്നത്. 2010ലാണ് ഖുശ്ബു ഡി.എം.കെയിൽ ചേർന്നത്.