ഓപ്പറേഷന്‍ കുബേര തടയില്ലെന്ന് ഹൈക്കോടതി

single-img
17 June 2014

Kerala High Courtസംസ്ഥാനത്ത് നടന്നു വരുന്ന ഓപ്പറേഷന്‍ കുബേരയുടെ പേരിലുള്ള പോലീസ് നടപടികള്‍ തടയാനില്ലെന്ന് ഹൈക്കോടതി. പോലീസ് നടപടികള്‍ പലപ്പോഴും പീഡനമാകുന്നുവെന്ന പരാതിയിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം. ഒരു വിഭാഗം പണമിടപാടുകാരാണ് ഹര്‍ജി നല്‍കിയത്. പരിശോധനകള്‍ നിയമവിധേയമായി നടത്തണമെന്നും കോടതി പറഞ്ഞു. പോലീസില്‍ പണമിടപാടുകാര്‍ക്ക് വലിയതോതില്‍ ഇടപെടാന്‍ കഴിയുന്നതിനാല്‍ പരിശോധനകള്‍ ഫലപ്രദമാകുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെയുള്ളവരാണ് ഹര്‍ജി പരിഗണിച്ചത്.