കെഎസ്ആര്‍ടിസി ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ പാതയില്‍: തിരുവഞ്ചൂര്‍

single-img
17 June 2014

ksrtcകെഎസ്ആര്‍ടിസി ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ പാതയിലാണെന്നും കെഎസ്ആര്‍ടിസിയെ സാമ്പത്തിക ബുദ്ധിമുട്ടില്‍നിന്നു കരകയറ്റാനും കെടിഡിഎഫ്‌സിയില്‍ നിന്നെടുത്ത വായ്പയുടെ തിരിച്ചടവു സുഗമമാക്കാനും പ്രത്യേക സ്‌കീം തയാറാക്കുമെന്നു ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയെ അറിയിച്ചു. 2001 മുതല്‍ ഇതുവരെ കെടിഡിഎഫ്‌സി കെഎസ് ആര്‍ടിസിക്ക് 2949.54 കോടി രൂപ വായ്പയായി നല്‍കിയിട്ടുണ്ട്.

ഈ വായ്പകള്‍ കെഎസ്ആര്‍ടിസിയുടെ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകുന്നതിനു സഹായകരമായിട്ടുണ്ട്. 22 സ്റ്റേഷനുകളിലെ വരുമാനം കെടിഡിഎഫ്‌സിയുടെ വായ്പ തിരിച്ചടക്കുന്നതിനു മാറ്റിവച്ചിട്ടുണ്ട്. 942.93 കോടി രൂപ തിരിച്ചടച്ചുവെന്നും അദ്ദേഹം പറഞ്ഞു.