കെപിസിസി വൈസ് പ്രസിഡന്റായി പീതാംബരക്കുറപ്പ് നിയമിതനായി; വിഷ്ണുനാഥും ലിജുവും ജന.സെക്രട്ടറിമാര്‍

single-img
17 June 2014

Peethambarakurupമുതിര്‍ന്ന നേതാവ് എന്‍.പീതാംബരക്കുറുപ്പിനെ കെപിസിസി വൈസ് പ്രസിഡന്റായി നിയമിച്ചു. ഇതോടെ കെപിസിസിക്ക് വൈസ് പ്രസിഡന്റുമാരുടെ എണ്ണം ആറായി.

യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷന്മാരായ എം.ലിജു, പി.സി.വിഷ്ണുനാഥ് എംഎല്‍എ എന്നിവരെ കെപിസിസി ജനറല്‍ സെക്രട്ടറിമാരായും എഐസിസി നിയമിച്ചു. യുവാക്കളെ കൂടുതലായി പാര്‍ട്ടി പദവികളിലേയ്ക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് നിയമനമെന്ന് എഐസിസി വ്യക്തമാക്കി.