ഗവര്‍ണര്‍മാരോട് രാജിവെയ്ക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ സമ്മര്‍ദ്ദം; യുപി ഗവര്‍ണ്ണര്‍ ബി.എല്‍.ജോഷി രാജിവച്ചു

single-img
17 June 2014

220px-BLJoshiയു.പി.എ സര്‍ക്കാര്‍ നിയമിച്ച ഗവര്‍ണര്‍മാരോട് രാജിവെയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ചെലുത്തുന്ന സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശ് ഗവര്‍ണ്ണര്‍ ബി.എല്‍.ജോഷി രാജിവച്ചു. രാജിക്കത്ത് അദ്ദേഹം രാഷ്ട്രപതിക്ക് കൈമാറി.

കേന്ദ്ര ആഭ്യന്തര സെക്രട്ടറി അനില്‍ ഗോസ്വാമിയാണ് യുപിഎ സര്‍ക്കാര്‍ നിയമിച്ച ഗവര്‍ണ്ണര്‍മാരോട് വാക്കാല്‍ രാജി ആവശ്യപ്പെട്ടത്. കേരളം, രാജസ്ഥാന്‍, ത്രിപുര, ഗുജറാത്ത്, പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര എന്നിവടങ്ങളിലെ ഗവര്‍ണ്ണര്‍മാരും രാജിവയ്ക്കണമെന്ന് ആഭ്യന്തര സെക്രട്ടറി ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ രാജിവയ്ക്കില്ലെന്നും ഈ വിഷയത്തില്‍ രാഷ്ട്രപതിയാണ് തീരുമാനം എടുക്കെണ്ടതെന്നുമുള്ള നിലപാടാണ് ഷീലാ ദീക്ഷിത്ത് ഉള്‍പ്പെടെയുള്ള ഭൂരിഭാഗം ഗവര്‍ണ്ണര്‍മാരും എടുത്തിരിക്കുന്നത്. രാജിവയ്ക്കണമെന്ന കേന്ദ്രത്തിന്റെ ആവശ്യം എഴുതി നല്‍കിയാല്‍ രാജിവെയ്ക്കാമെന്നാണ് മഹാരാഷ്ട്രാ ഗവര്‍ണ്ണര്‍ കെ. ശങ്കരനാരായണന്‍ പറയുന്നത്.