അനധികൃത സ്വത്ത് സമ്പാദനക്കേസ് : തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്‌ക്കെതിരെ വിചാരണ തുടരാമെന്ന് സുപ്രീം കോടതി

single-img
17 June 2014

jayaഅനധികൃത സ്വത്ത് സമ്പാദനക്കേസില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്‌ക്കെതിരെ വിചാരണ തുടരാമെന്ന് സുപ്രീം കോടതി. ബാംഗ്ലൂരിലെ കോടതിയില്‍ നടക്കുന്ന വിചാരണ സുപ്രീം കോടതി നേരത്തെ സ്‌റ്റേ ചെയ്തിരുന്നു. സ്‌റ്റേ നീട്ടണമെന്ന ജയലളിതയുടെ ആവശ്യം സുപ്രീം കോടതി തള്ളി. കേസിന്റെ വിചാരണ വൈകിക്കാന്‍ ജയലളിത ബോധപൂര്‍വം ശ്രമിക്കുന്നുവെന്ന് അന്വേഷണസംഘം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി.