ചൈനയ്ക്ക് മോദിയുടെ ശക്തമായ താക്കീത്; ചൈനീസ് അതിര്‍ത്തിയിലേ സൈനികരുടെ എണ്ണം ഇന്ത്യ ഇരട്ടിയാക്കുന്നു

single-img
17 June 2014

6-India-China-IndiaInk-superJumboഒരു ഭാഗത്ത് വാണിജ്യമുള്‍പ്പെടെയുള്ള നടപടികളില്‍ സഹകരണത്തിനുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോളും അതിര്‍ത്തിയില്‍ ആരെയും കടന്നുകയറുവാന്‍ സമ്മതിക്കില്ലെന്ന സന്ദേശം നല്‍കിക്കൊണ്ട് ഇന്ത്യാ- ചൈന അതിര്‍ത്തിയിലെ സൈനികരുടെ എണ്ണം ഇരട്ടിയായി വര്‍ധിപ്പിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്.

ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിന്റെ എണ്ണമാണ് ഇത്തരത്തില്‍ ഉയര്‍ത്തുവാന്‍ ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്. അതിര്‍ത്തിയില്‍ നിരന്തരം സൈനിക വിന്യാസത്തിലൂടെ ഇന്ത്യയുടെ മേഖലയിലേക്ക് കടന്നു കയറുന്ന ചൈനയ്ക്കുള്ള ശക്തമായ മുന്നറിയിപ്പാണ് ഇതിലൂടെ ഇന്ത്യ നല്‍കുന്നത്. ഇതിന്റെ ഭാഗമായി 54 പുതിയ ഔട്ട് പോസ്റ്റുകള്‍ അതിര്‍ത്തിയില്‍ സ്ഥാപിക്കുവാനുള്ള നടപടികളും ഇന്ത്യ ആരംഭിച്ചു.