സ്‌കൂളില്‍ പഠിക്കുമ്പോഴുള്ള പ്രണയിനിയെ സ്വന്തമാക്കാന്‍ വക്കീലായ ഭര്‍ത്താവിനെ കൊല്ലാന്‍ മധ്യവയസ്‌കന്‍ ക്വട്ടേഷന്‍ കൊടുത്തു

single-img
17 June 2014

kottationസ്‌കൂളില്‍ പഠിക്കുമ്പോള്‍ പ്രണയിച്ചിരുന്ന പ്രണയിനിയെ സ്വന്തമാക്കാന്‍ പതിറ്റാണ്ടുകള്‍ക്കുശേഷം പ്രണയിനിയുടെ അ്വക്കേറ്റായ ഭര്‍ത്താവിനെ വധിക്കാന്‍ കാമുകന്‍ ക്വട്ടേഷന്‍ കൊടുത്തു. ചേവായൂര്‍ പോലീസ് സ്‌റ്റേഷനില്‍ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മുഖ്യപ്രതിയുടെ വീട്ടുമജാലിക്കാരി രാധാമണിയുള്‍പ്പെടെ ആറു പ്രതികള്‍ ഇന്നലെ പിടിയിലായത്. എന്നാല്‍ ക്വട്ടേഷന്‍ നല്‍കിയ കാമുകനായ ഷംസുദ്ദീനെ പിടികിട്ടിയിട്ടില്ല. അയാള്‍ കുവൈറ്റിലാണെന്നാണ് പോലീസ് പറയുന്നത്.

കൊയിലാണ്ടി ചെങ്ങോട്ടുകാവ് പാലത്തിനു സമീപത്തെ മുന്‍കാമുകിയുടെ ഭര്‍ത്താവ് അഡ്വ. മുസ്തഫയെ വധിക്കാന്‍ 25 ലക്ഷം രൂപയുടെ ക്വട്ടേഷനാണ് ഷംസുദ്ദീന്‍ നല്‍കിയിരുന്നത്. ക്വട്ടേഷന്‍ തുകയായ 25 ലക്ഷത്തില്‍ 10 ലക്ഷം ആദ്യം നല്‍കിയിരുന്നു. അഭിഭാഷകനെ വധിക്കാന്‍ കാമുകന്‍ ഷംസുദ്ദീന്‍ ആദ്യം പ്രയോഗിച്ചത് ദുര്‍മന്ത്രവാദമായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തിയത്. ദുര്‍മന്ത്രവാദത്തിനും ക്വട്ടേഷനും നേതൃത്വം നല്‍കിയത് ഷംസുദ്ദീന്റെ വീട്ടിലെ ജോലിക്കാരിയായ രാധാമണിയായിരുന്നുവെന്നും പോലീസ് പറഞ്ഞു. എന്നാല്‍ രസകരമായ കാര്യം ഇതല്ല. ക്വട്ടേഷന് പണം നല്‍കിയത് ഷംസുദ്ദീന്റെപിതാവ് അബൂബക്കറാണെന്നുള്ളതാണ്.

തന്റെ മകന്റെ സന്തോഷമാണ് എന്റേതെന്ന് പറഞ്ഞാണ് പിതാവ് ഇവരോടൊപ്പം ചേര്‍ന്നതെന്നും പോലീസ് പറഞ്ഞു. അഡ്വ. മുസ്തഫയുടെ ഭാര്യ കുട്ടിക്കാലത്ത് സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഷംസുദ്ദീന്റെ കാമുകിയായിരുന്നു. ഇവരെ സ്വന്തമാക്കാനാണ് മുസ്തഫയെ ഇല്ലായ്മ ചെയ്യാന്‍ ഷംസുദ്ദീനും പിതാവും ക്വട്ടേഷന്‍ നല്‍കിയത്. ഷംസുദ്ദീനും മുസ്തഫയുടെ ഭാര്യയും മുന്‍പ് സ്‌കൂളില്‍ ഒരേ ക്ലാസില്‍ പഠിച്ചിരുന്നുവെന്നും അവര്‍ പ്രണയത്തിലായിരുന്നുവെന്നും പോലീസ് പറഞ്ഞു. എന്നാല്‍ അന്ന് കാമുകിയെ സ്വന്തമാക്കാന്‍ പണമാണ് ഷംസുദ്ദീന് തടസ്സമായത്.

തുടര്‍ന്നാണ് മുസ്തഫയെ അവര്‍ വിവാഹം ചെയ്തത്. ഈ സമയം ഷംസുദ്ദീന്‍ ഗള്‍ഫിലേക്ക് പോകുകയും ആവശ്യത്തിന് സമ്പാദിക്കുകയും ചെയ്തു. വളരെക്കാലത്തിന് ശേഷം ഫെയ്‌സ്ബുക്ക് വഴിയാണ് കാമുകിയുമായുളള ഷംസുദ്ദീന്റെ ബന്ധം ദൃഢമായത്. ഇതോടെ ഷംസുദ്ദീന് മുന്‍കാമുകിയില്ലാതെ ജീവിക്കാന്‍ പറ്റില്ലെന്ന സ്ഥിതിയിലെത്തുകയായിരുന്നു. അന്യമതക്കാരിയായ ഷംസുദ്ദീന്റെ ഭാര്യയുമായുള്ള പ്രശ്‌നങ്ങളും മുന്‍കാമുകിക്ക് തുല്യം ആരുമാവില്ലെന്ന വേദനയും തിരിച്ചറിഞ്ഞ രാധാമണി കാമുകിയുടെ ഭര്‍ത്താവിനെ വധിച്ച് ഷംസുദ്ദീന് പുതിയൊരു ജീവിതമുണ്ടാക്കിക്കൊടുക്കാനുള്ള ശ്രമത്തിനിടയിലാണ് പിടിയിലായത്.

രാധാമണിയുടെ സുഹൃത്തുക്കളും ക്വട്ടേഷന്‍ ഏറ്റെടുത്തവരുമായ താമരശേരി കന്നുകുട്ടിപ്പാറ രാധാമണി (50), ഇവരുടെ ഭര്‍ത്താവ് നാരായണന്‍ (54), കൊയിലാണ്ടി കൊല്ലം സ്വദേശി അബൂബക്കര്‍ (60), താമരശേരി കന്നൂട്ടിപ്പാറ ഹരിദാസന്‍ (48), കിനാലൂര്‍ ഉണ്ണിരാജന്‍, ഇവരുടെ മകന്‍ പ്രജീഷ് എന്നിവരാണ് ചേവായൂര്‍ പോലീസിന്റെ പിടിയിലായത്.