സോളാര്‍ സ്വപ്നം നിരോധിച്ചു

single-img
17 June 2014

Solar-Swapnam-Malayalam-Movie6132014122435PMസോളാര്‍ സ്വപ്നം ചലചിത്രത്തിന്റെ പ്രദര്‍ശനം നിരോധിച്ചു. സോളാര്‍ തട്ടിപ്പ് കേസ് പ്രതി ബിജു രാധാകൃഷ്ണന്റെ പരാതിയിലാണ് നടപടി. തിരുവനന്തപുരം അഡീഷണല്‍ മുന്‍സിപ്പല്‍ കോടതിയാണ് പ്രദര്‍ശനം നിരോധിച്ചത്.

ഉന്നതരാഷ്ട്രീയക്കാരുടെ ഇടപെടല്‍ മൂലം തകര്‍ന്ന തന്റെ ജീവിതത്തെ തെറ്റായി ചിത്രീകരിക്കുന്നതിലൂടെ പൗരാവകാശ ലംഘനം നടത്തുകയാണ് സിനിമ എന്നാണ് ബിജുവിന്റെ പരാതി.

സോളാര്‍ സ്വപ്നം നിർമ്മാതാവിന്റെ സരിത വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്ന നിർമ്മാതാവിന്റെ ആരോപണവും വാർത്തകളിൽ നിറഞ്ഞിരുന്നു