സമ്പത്ത് വ്യവസ്ഥ മെച്ചപ്പെടുത്താനുള്ള കടുത്ത തീരുമാനത്തിന്റെ ഭാഗം; റയില്‍വേ നിരക്കും കൂടുന്നു

single-img
17 June 2014

Railwayപ്രധാനമന്ത്രി രണ്ടു ദിവസം മുമ്പ് സൂചിപ്പിച്ച സമ്പത്ത് വ്യവസ്ഥ മെച്ചപ്പെടുത്താനുള്ള കടുത്ത തീരുമാനത്തിന്റെ ഭാഗമായി റെയില്‍വേ നിരക്കുകള്‍ കൂടുന്നു. യാത്രാ-ചരക്ക് കൂലികള്‍ കൂട്ടാനാണ് റെയില്‍വേ ബോര്‍ഡ് ശിപാര്‍ശ നല്‍കിയിരിക്കുന്നത്. എസി ക്ലാസ് നിരക്കുകളും കൂടിയേക്കും. ചരക്ക് കൂലിയില്‍ അഞ്ച് ശതമാനം നിരക്ക് വര്‍ധനയ്ക്കാണ് ശിപാര്‍ശ. ബോര്‍ഡിന്റെ ശിപാര്‍ശ കേന്ദ്ര റെയില്‍വേ മന്ത്രാലയം അംഗീകരിച്ചേക്കുമെന്നാണ് സൂചന. ഭൂട്ടാനില്‍ നിന്നും പ്രധാനമന്ത്രി മടങ്ങിയെത്തിയാലുടന്‍ റെയില്‍വേ മന്ത്രി ഇതു സംബന്ധിച്ച് അദ്ദേഹവുമായി ചര്‍ച്ചനടത്തും.