ജോണ്‍ പ്രവചിച്ചു: ആദ്യഗോള്‍ മാഴസലോയുടെ സെല്‍ഫ് ഗോള്‍; അത് കേട്ട് കളികണ്ടവര്‍ ഞെട്ടി

single-img
16 June 2014

jOHNN”ആദ്യഗോള്‍ മാഴസലോ നേടും. അത് സെല്‍ഫ് മഗാളായിരിക്കും”. ജോണ്‍ റാഫേല്‍ ട്വിറ്ററിലൂടെ ബ്രസീല്‍- ക്രൊയേഷ്യ മത്സരത്തിന് മുമ്പ് ഇങ്ങനെ പറഞ്ഞപ്പോള്‍ പലരും കളിയാക്കി ചിരിച്ചു. പക്ഷേ കളി കഴിഞ്ഞപ്പോള്‍ കാര്യം മാറി. ജോണ്‍റാഫേലിന്റെ പ്രവചനം മകട്ടവരും കളികണ്ടവരും ഞെട്ടി. ബ്രസീലിന്റെ മാഴ്‌സലോ ആദ്യ ഗോള്‍ നേടിയിരിക്കുന്നു. അതും സെല്‍ഫ് ഗോള്‍.

ജോണ്‍ റാഫേല്‍ എന്ന ഇരുപത്തിരണ്ടുകാരനാണ് ലോകകപ്പ് പ്രവചന രംഗത്തെ ഇപ്പോഴത്തെ താരം. കളി തുടങ്ങുന്നതിനു ഒരു മണിക്കൂര്‍ മുന്‍പ് ജോണ്‍ ട്വിറ്റര്‍ വഴി പ്രവചിച്ചത് അക്ഷരംപ്രതി ശരിയാകുകയായിരുന്നു.

തന്റെ മനസ്സില്‍ തോന്നിയ കാര്യം മുംബൈയിലെ സ്വകാര്യ കമ്പനി ജീവനക്കാരനായ ജോണ്‍ ട്വീറ്റെറില്‍ കുറിച്ചിടുകയായിരുന്നു. കഴിഞ്ഞ ലോകകപ്പില്‍ പോള്‍ നീരാളി പ്രവചനങ്ങള്‍ നടത്തി ഏറെ ലോക ശ്രദ്ധ ആകര്‍ഷിച്ചിരുന്നപോലെ ഈ ലോകകപ്പില്‍ നോര്‍മന്‍ എന്ന ഇനാംപെച്ചിയും പ്രവചനങ്ങള്‍ നടത്താന്‍ ആയി രംഗത്ത് ഉണ്ട്. പക്ഷെ ജോണ്‍ നടത്തിയ പോലെ ആരു, എങ്ങനെ, എപ്പോള്‍ ഗോള്‍ നേടും എന്ന പ്രവചനങ്ങള്‍ നടത്താന്‍ ഇങ്ങനെയാര്‍ക്കും സാധിച്ചിട്ടില്ല.

എന്തായാലും പ്രവചനത്തോടുകൂടി ജോണിന്റെ ട്വിറ്ററിലെ സ്ഥിതിയാകെ മാറിയിരിക്കുകയാണ്. ആയിരക്കണക്കിന് ആള്‍ക്കാരാണ് ഇപ്പോള്‍ ജോണിനെ ട്വിറ്റര്‍ വഴി പിന്‍തുടരുന്നത്.