മൈക്കിള്‍ ഷൂമാക്കര്‍ ആശുപത്രി വിട്ടു; ബോധം തിരിച്ചു കിട്ടിയെന്ന് ആശുപത്രി അധികൃതര്‍ വെളിപ്പെടുത്തി

single-img
16 June 2014

michaelschumacher3സ്‌കീയിങ്ങിനിടെ വീണ് പരിക്കേറ്റ് കോമാ സ്‌റ്റേജില്‍ കഴിഞ്ഞ ആറുമാസമായി ആശുപത്രിയില്‍ കഴിയുന്ന മൈക്കിള്‍ ഷൂമാക്കര്‍ ആശുപത്രി വിട്ടതായി അദ്ദേഹത്തിന്റെ മാനേജര്‍ സാബിന്‍ കെം പ്രസ്താവനയിലൂടെ അറിയിച്ചു. അബോധാവസ്ഥയിലായിരുന്ന ഷൂമാര്‍ക്കര്‍ക്ക് ബോധം തിരികെ ലഭിച്ചതായി ആശുപത്രി അധികൃതരും വ്യക്തമാക്കിയിട്ടുണ്ട്.

സ്‌കീയിങ്ങിനിടെ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ വീണ്ട് തലയ്ക്ക് പരിക്കേറ്റ ഷൂമാക്കര്‍ കോമാ സ്റ്റേജിലായിരുന്നു അദ്ദേഹം. എന്നാല്‍ എവിടെയ്ക്കാണ് പോയതെന്ന് എന്നാല്‍ മാനേജര്‍ പറഞ്ഞിട്ടില്ല. തുടര്‍ ചികിത്സകള്‍ ആവശ്യമുള്ളതിനാല്‍ ആരാധകരുടെ ശല്യം ഉണ്ടാകാതിരിക്കാനാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.